ADVERTISEMENT

പന്തീരാങ്കാവ്∙ വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസ് പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എം.പി.മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപാസിലുള്ള മെട്രോ ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. 09.100 ഗ്രാം എംഡി എംഎ കണ്ടെടുത്തു.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് മുഹമ്മദ് ഷാഫിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കസ്റ്റഡിയിലായത്. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ 25000 രൂപയോളം വില വരും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, അബ്ദുൽ റഹിമാൻ, ഡാൻസാഫ് എസ്‍‍സിപിഒമാരായ അനീഷ് മൂസേൻ വീട്, കെ.അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് എസ്ഐ ടി.ജെ.ജിമ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ്, ബിഗിൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com