ADVERTISEMENT

കാലാവസ്ഥ
∙ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത.

ഡിപ്ലോമ കോഴ്സ്
∙ അരീക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ സഹായത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. 8590539062.

ഗവേഷക ഒഴിവ്
∙ വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് കൊമേഴ്സ് വകുപ്പ് ഗവേഷണ കേന്ദ്രത്തിൽ ഐസിഎസ്എസ്ആർ മൈനർ റിസർച് പ്രൊജക്റ്റിൽ, റിസർച് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കോമേഴ്സിൽ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുള്ളവരും നാളെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിനെത്തണം. 9895040129.

അധ്യാപക ഒഴിവ്
∙ കൽപകഞ്ചേരി പറവന്നൂർ ഇഎംഎഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10ന്. 9847292769.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com