ADVERTISEMENT

ഹജ്: മൂന്നാം ഗഡു മേയ് 4 വരെ അടയ്ക്കാം
കരിപ്പൂർ  ∙ ഹജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവരുടെ  മൂന്നാം ഗഡു പണം അടയ്ക്കാനുള്ള തീയതി മേയ് 4 വരെ നീട്ടി. ഈ മാസം 27ന് അകം അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. അവസരം ലഭിച്ചവരിൽ 2,635 പേർകൂടി പണം അടയ്ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. നേരത്തേ അടച്ച 2,51,800 രൂപയ്ക്കു പുറമേയാണിത്.  യാത്രയ്ക്ക് തിരഞ്ഞെടുത്ത വിമാനത്താവളം അനുസരിച്ചാണ് മൂന്നാം ഗഡു അടയ്ക്കേണ്ടത്.

കോഴിക്കോട്–1,21,200 രൂപ, കൊച്ചി– 85,300 രൂപ, കണ്ണൂർ– 86,200 രൂപ എന്നിങ്ങനെയാണ് മൂന്നാം ഗഡു തുക. ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 15,180 രൂപ അധികം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്ബിഐ ശാഖയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലോ ഓൺലൈൻ വഴിയോ പണമടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഹജ് കമ്മിറ്റി വെബ്സൈറ്റിൽ. ഹജ് ഹൗസ്: 0483 2710717.

കരിയർ ഗൈഡൻസും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും
∙ആതവനാട് കാട്ടിലങ്ങാടി പിഎംഎസ്എ യത്തീംഖാന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സിജി കരിയർ ഗൈഡൻസ് സെന്ററും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും മേയ് 2ന് കാട്ടിലങ്ങാടി യത്തീംഖാന ക്യാംപസിൽ നടത്തും. വിജയികൾക്ക് സമ്മാനത്തുകയായി ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ വീതം നൽകും. കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുക്കുന്നവർ ലിങ്കിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്.https://docs.google.com/forms/d/e/1FAIpQLSfYZ87LMoZIUpifN0W2x849A29xp5YeGHHSWuMsua09Dewyw/viewform?usp=sf link

ഓഫിസ് അറ്റൻഡന്റിന്റെ ഒഴിവ്
∙ആതവനാട് കാട്ടിലങ്ങാടി മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വനിതാ കോളജിൽ ഓഫിസ് അറ്റൻഡന്റിന്റെ ഒഴിവ്. കൂടിക്കാഴ്ച മേയ് 14ന് 10ന്. 9946277224, 9526524572.

പിഎച്ച്ഡി പ്രവേശനം
∙സർവകലാശാല ഗണിതശാസ്ത്ര പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനത്തിന് (Any time registration) നേരത്തേ അപേക്ഷ സമർപ്പിച്ച ശേഷം ഇ-മെയിൽ വഴി അറിയിപ്പു ലഭിച്ചവർക്കായി മേയ് 2നു രാവിലെ 10.30ന് അഭിമുഖം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com