ADVERTISEMENT

കൊച്ചി∙ കവിയും അധ്യാപകനുമായ ഇഎസ്ഐ റോഡിൽ ‘കണ്ണേങ്കരി’ പ്രഫ. കെ.എസ്.റെക്സ് (84) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജ് മലയാളവിഭാഗം തലവനും മണിമലക്കുന്ന് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ദീർഘകാലമായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് 10.30ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

1939 ഡിസംബര്‍ 1ന് കുമ്പളങ്ങിയിലാണ് ജനനം. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹസമിതി അംഗവും കവിസമാജത്തിന്റെ കാര്യദര്‍ശിയുമായിരുന്നു. 

തീര്‍ത്ഥത്തിന് 1991ലെ ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡും ഐഷീകത്തിന് 1992ലെ ചങ്ങമ്പുഴ അവാര്‍ഡും ലഭിച്ചു. ഞായറാഴ്ചക്കവിതകള്‍ 3-ാം ഭാഗത്തിന് 1995 ലെ കെസിബിസി അവാര്‍ഡ് നേടി. സമഗ്ര കാവ്യസംഭാവനകളെ മാനിച്ച് 1999 ലെ വാമദേവന്‍ അവാര്‍ഡിന് അര്‍ഹനായി. ഞായറാഴ്ചക്കവിതകള്‍ 5-ാം ഭാഗത്തിന് 2002 ലെ മേരിവിജയം അവാര്‍ഡും 2005 ല്‍ വെണ്മണി അവാര്‍ഡും ലഭിച്ചു. 2010 ല്‍ സമഗ്ര സാഹിത്യ സംഭാവനകള്‍ക്ക് കേരളകവിസമാജം പ്രശസ്തിഫലകം നൽകി ആദരിച്ചു.

വിന്നിയാണ് ഭാര്യ. മക്കൾ: സോണിയ, സാലിയ. മരുമക്കള്‍: രാജു ജോസഫ്, ഡമിയാനോസ് ബാബു. പ്രഫ. എം.കെ.സാനു, മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ എന്നിവരടക്കം നിരവധി പേർ വസതിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com