ADVERTISEMENT

ഇന്ന് 
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

വൈദ്യുതി മുടക്കം
അത്താണി, നന്ത്യാട്ടുകുന്നം ആയുർവേദ ഹോസ്പിറ്റൽ,കാളികുളങ്ങര,വെളുത്താട്ട്,കെടാമംഗലം, തലക്കാട്ട് എന്നീ പ്രദേശങ്ങളിൽ  8.30 മുതൽ 5 വരെ

ഫുട്ബോൾ  ടൂർണമെന്റ്  നാളെ തുടങ്ങും 
കോട്ടുവള്ളി ∙ ഡോൾഫിൻസ് ക്ലബ് നടത്തുന്ന അഖില കേരള സെവൻസ് ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ 8 വരെ ഗവ.യുപി സ്കൂൾ മൈതാനിയിൽ നടക്കും. ദിവസവും രാത്രി 7നും 8നും ഓരോ മത്സരങ്ങൾ വീതമുണ്ടാകും. ഇന്നു രാത്രി 7നു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.ആർ.പ്രണവ് അധ്യക്ഷനാകും.

പ്രതിരോധ  കുത്തിവയ്പ് ക്യാംപ് 
പറവൂർ ∙ അമ്മൻകോവിൽ റോഡിലെ ദി കൊച്ചിൻ പെറ്റ് ക്ലിനിക്കിൽ നാളെ 10 മുതൽ 2 വരെ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമായി സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപ് നടത്തും. 94974 16455.

സ്ഥാപക ദിനാഘോഷം
എളങ്കുന്നപ്പുഴ∙കർത്തേടം യുആർസി സ് ഥാപകദിനാഘോഷം പ്രസിഡന്റ് സാബു ജോസഫ് ഉദ്ഘാടനം ചെയ്തു. സീനിയർ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു. രക്ഷാധികാരി സി.എക്‌സ്.ആൽബർട്ട്,മുൻ പ്രസിഡന്റ് ജയിംസ് പറമ്പലോത്ത്,സി.എ.ഷിബു,വൈസ് പ്രസിഡന്റ് കെ.എ.ആന്റണി,സെക്രട്ടറി എം.എ.ആന്റണി എന്നിവർ പ്രസംഗിച്ചു.

എൻഎസ്എസ്  കരയോഗം സുവർണ ജൂബിലി
ആലുവ∙ മുപ്പത്തടം ദേവിവിലാസം എൻഎസ്എസ് കരയോഗം സുവർണ ജൂബിലി ആഘോഷം നാളെ നടക്കും. 9നു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 5നു ഘോഷയാത്ര, 6നു സമ്മേളനം എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.എസ്. താരാനാഥ് അധ്യക്ഷത വഹിക്കും. 

പഠന ക്യാംപ്  നടത്തും
പെരുമ്പാവൂർ ∙ കുന്നത്തുനാട് താലൂക്ക് ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ  മഹല്ലുകളിലെ എസ്എസ്എൽസി, പ്ലസ് വൺ,പ്ലസ്ടു ക്ലാസുകളിലെ  കുട്ടികൾക്കായി  പഠന ക്യാംപ് 21ന് നടത്താനും തുടർന്ന് ഓരോ മഹല്ലിലും പ്രത്യേക സിലബസ് പ്രകാരം ഏകവർഷ ഡിപ്ലോമ കോഴ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചു.  കാട്ടാമ്പിള്ളി മുഹമ്മദ് ഹസനി ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് കെ.കെ.മുഹമ്മദ് ഹബീബ്  അധ്യക്ഷത വഹിച്ചു.  ഓണമ്പിള്ളി അബ്ദുസലാം മൗലവി, ചേലക്കുളം മുഹമ്മദ് ജാബിർ മൗലവി, ടി.വി. പരീത് ,ട്രഷറർ പി.കെ. ജുനൈദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com