ADVERTISEMENT

പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ ചൂണ്ടമല അസ്തമിക്കുന്നു. പ്ലൈവുഡ് കമ്പനിക്കായി മലയുടെ അവശേഷിക്കുന്ന ഭാഗവും ഇടിച്ചു നിരത്തി തുടങ്ങി. 23ാംവാർഡിൽ പുളിയാമ്പിള്ളിയിൽ നിന്നു  മുകളിലേക്ക് ആഗ്ലോ ഇന്ത്യാക്കാർ താമസിക്കുന്ന ഭാഗത്തേക്കും ചുണ്ടമല പൊതുശ്മശാന  ഭാഗത്തേക്കും പോകുന്ന വഴിയോടു ചേർന്നുള്ള മലയാണിത്. ഇതിനോട് ചേർന്ന് മണ്ണിടിക്കാതെ മലയുടെ ചെരിവുകൾക്ക് അനുസരിച്ച് കുറച്ചു വീടുകൾ നിർമിച്ചിട്ടുണ്ട്. പിന്നീട് ഇതിനു ചുറ്റും ടാർ പ്ലാന്റുകൾ വന്നു. 2 ക്രഷറുകളും ഉണ്ട്. കുറച്ച് മാറി 2 പ്ലൈവുഡ് കമ്പനികൾ, പ്ലാസ്റ്റിക് കമ്പനികൾ എന്നിവയും ഉണ്ട്. 

സമീപത്തെ റോഡുകൾ നിരന്തരം ഭാരവാഹനങ്ങൾ ഓടി തകർന്നു. പൊടിയും പുകയുമായി ജനത്തെ ശ്വാസം മുട്ടിക്കുന്നു. ഇപ്പോൾ ഇടിച്ചു നിരത്തുന്ന മലയുടെ ചെരിവുകളിലും സമീപത്തുമായി  വീടുകൾ ഉണ്ട്. പഞ്ചായത്ത് കമ്മിറ്റി ബിൽഡിങ്  അപേക്ഷ നിരസിക്കുകയും പ്ലൈവുഡ് കമ്പനിക്ക് സ്ഥാപന അനുമതി വാങ്ങാതെ ബിൽഡിങ്  പെർമിറ്റ് കൊടുക്കരുത് എന്നും തീരുമാനിച്ചു. എന്നാൽ ബിൽഡിങ് പെർമിറ്റ് കൊടുക്കേണ്ടത് സെക്രട്ടറിയാണ് കമ്മിറ്റിയല്ല എന്നും സെക്രട്ടറിയോട് പരിശോധിക്കാനും കോടതി നിർദേശിച്ചു. അന്നത്തെ സെക്രട്ടറി സ്ഥാപന അനുമതിയില്ലാതെ പെർമിറ്റ് കൊടുക്കേണ്ട  എന്നു തീരുമാനിച്ചു. 

എന്നാൽ പിന്നീട് വന്ന സെക്രട്ടറി ബിൽഡിങ് പെർമിറ്റ് കൊടുത്തു. പൊടിയും ശബ്ദമലിനീകരണവും മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നാണു പരാതി. വിവരം പഞ്ചായത്തിലും വില്ലേജിലും അറിയിച്ചെങ്കിലും നടപടിയില്ല. പഞ്ചായത്തിൽ അനുവദിക്കാവുന്നതിൽ അധികം കമ്പനികൾക്ക് അനുമതി നൽകിയതിനാൽ പുതിയത് വേണ്ടെന്നാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. പഞ്ചായത്ത് സ്ഥാപന അനുമതി നൽകാത്ത വ്യവസായങ്ങൾക്ക് വ്യവസായ-ഏകജാലക സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രീൻ ചാനൽ എന്ന പേരിൽ അനുമതി കൊടുക്കുന്നത്   ജനവിരുദ്ധമാണെന്ന് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com