ADVERTISEMENT

പിറവം∙ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യം പാമ്പാക്കുട ടൗണിൽ കർഷക വിപണിക്കു സമീപം നിറഞ്ഞതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ.   സേനാംഗങ്ങൾ സംഭരിക്കുന്ന മാലിന്യം പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണു ശേഖരിക്കുന്നത്. ഇതു പിന്നീടു തരം തിരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറും. എന്നാൽ സംഭരണ കേന്ദ്രം നിറഞ്ഞതോടെ ചാക്കുകളിൽ നിറച്ച മാലിന്യം റോഡരികിലും മറ്റുമായി അട്ടിയിടുന്നുണ്ട്. പെട്ടെന്നു തീപിടിക്കുന്ന തുണി,ബാഗ് തുടങ്ങിയവ എല്ലാം ഇക്കൂട്ടത്തിൽ ഉള്ളതായി സമീപവാസികൾ പറഞ്ഞു. കടുത്ത വേനലിൽ മാലിന്യത്തിനു തീ പടർന്നാൽ ഗുരുതര പ്രത്യാഘാതമാകും നേരിടേണ്ടി വരുന്നത്. മാലിന്യം ജീർണിച്ചു ദുർഗന്ധം നേരിടുന്നതായും പരാതി ഉണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com