ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു.  വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്. 

കോട്ടയത്ത് 4,18,285 പുരുഷന്മാർ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോൾ സ്ത്രീകളിൽ 4,04,946 പേർ മാത്രമാണ് വോട്ട് ചെയ്തത്. പ്രധാന മുന്നണികളിലൊന്നിൽ വനിതാ സ്ഥാനാർഥി ഉണ്ടായിരുന്ന എറണാകുളത്ത് പുരുഷന്മാരെക്കാൾ 2809 സ്ത്രീകൾ മാത്രമാണു കൂടുതലായി വോട്ടു ചെയ്തത്. 4,50,659 പുരുഷന്മാർ വോട്ടു ചെയ്തപ്പോൾ 4,53,468 സ്ത്രീകൾ എറണാകുളത്തെ ബൂത്തുകളിൽ എത്തി. 

എന്നാൽ, പ്രധാന മുന്നണി സ്ഥാനാർഥികളിൽ സ്ത്രീ ഉണ്ടായിരുന്ന വടകരയിൽ പുരുഷന്മാരെക്കാൾ ഒരു ലക്ഷത്തോളം സ്ത്രീകൾ വോട്ടു രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ശതമാനവും ഈ മണ്ഡലത്തിലാണ്. മറ്റു മണ്ഡലങ്ങളിൽ എല്ലാം പുരുഷന്മാരെക്കാൾ സ്ത്രീകൾ വോട്ടു രേഖപ്പെടുത്തി. 

English Summary:

Less women voters in Kottayam and Idukki in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com