ADVERTISEMENT

അധ്യാപക നിയമനം
കോട്ടയം ∙ ബിസിഎം കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, സൈക്കോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി എന്നീ എയ്ഡഡ് വിഭാഗങ്ങളിലും സുവോളജി, കെമിസ്ട്രി സ്വാശ്രയ വിഭാഗങ്ങളിലേക്കും ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. 13ന് 4നകം ബയോഡേറ്റ കോളജ് ഓഫിസിൽ സമർപ്പിക്കണം. എയ്ഡഡ് വിഭാഗത്തിലെ അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0481 2562171.

കുട്ടികള‍ുടെ  ചലച്ചിത്ര – നാടക  ക്യാംപ് 6 മുതൽ
കോട്ടയം ∙ നവയുഗ് ചിൽഡ്രൻസ് തിയറ്ററും കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന കുട്ടികള‍ുടെ ചലച്ചിത്ര – നാടക ക്യാംപ് 6 മുതൽ 9 വരെ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ നടക്കും. സതീഷ് തുരുത്തി, മാലാ കാലക്കൽ, ജോസ് കല്ലറയ്ക്കൽ, മഹേശ്വർ അശോക് എന്നിവർ ക്ലാസുകൾ നയിക്കും. ചലച്ചിത്ര – നാടക പഠനം, വ്യക്തിത്വ വികസനം, മിമിക്രി, നൃത്തനൃത്ത്യങ്ങൾ, ക്ലേ മോഡലിങ്, പാവ നിർമാണം എന്നിവയുടെ ക്ലാസുകളും ദിവസേന ചലച്ചിത്ര പ്രദർശനവ‌ും നടത്തും. ചലച്ചിത്ര സംവിധായകന‌ും നവയുഗ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോഷി മാത്യുവാണ് ക്യാംപ് ഡയറക്ടർ‌. ഫോൺ: 79079 72485.

ഡേറ്റ എൻട്രി  കോഴ്സിലേക്ക് അപേക്ഷിക്കാം
ചങ്ങനാശേരി ∙ കേരള സർക്കാർ സ്ഥാപനമായ സി–ഡിറ്റിന്റെ ചങ്ങനാശേരി കേന്ദ്രത്തിൽ പിഎസ്‌സി അംഗീകൃത ഡേറ്റ എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9400560484.

തയ്യൽ പരിശീലനം
ചങ്ങനാശേരി ∙ റവന്യു ടവറിലെ ഓൾ സെയ്ന്റ്സ് കോളജിൽ സൗജന്യ തയ്യൽ പരിശീലനം. ഫോൺ: 9400560484.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com