ADVERTISEMENT

കറുകച്ചാൽ ∙ ടൗണിൽ അസം സ്വദേശി നടത്തുന്ന ഹോട്ടൽ മദ്യലഹരിയിൽ അടിച്ചു തകർത്തതായി പരാതി.ബംഗ്ലാംകുന്ന് സ്വദേശി അരുൺ ഷാജിക്കെതിരെ കേസെടുത്തു. അണിയറപ്പടിക്കു സമീപം പ്രവർത്തിക്കുന്ന കിരൺ കുമാറിന്റെ ഉടമസ്ഥതയിലുള്ള മാ ഹോട്ടലാണ് വെള്ളിയാഴ്ച രാത്രി 9.30ന് അടിച്ചു തകർത്തത്.ഭക്ഷണം വാങ്ങാനെത്തിയ അരുൺ ഷാജി അസഭ്യം പറഞ്ഞശേഷം ജീവനക്കാരൻ വിശാൽ ( 24 )നെ കയ്യേറ്റം ചെയ്തതായി കിരൺകുമാർ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ കിരണിന്റെ ഭാര്യ തന്തി ( 24 )യേയും  ആക്രമിച്ചു. 

ഇരുമ്പുവടി കൊണ്ട് കടയിലെ ഉപകരണങ്ങൾ തല്ലിത്തകർത്തു. സംഭവസമയം എൻഎസ്എസ് പടിയിലെ കടയിലായിരുന്ന കിരൺകുമാർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ബലം പ്രയോഗിച്ച് പ്രതിയെ പിടിക്കുകയായിരുന്നു. പരുക്കേറ്റ തന്തിയും വിശാലും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അരുൺ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ മർച്ചന്റ്സ് അസോസിയേഷനും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com