ADVERTISEMENT

കോട്ടയം∙ എംസി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരുക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽപെട്ട കാറുകൾ.
അപകടത്തിൽപെട്ട കാറുകൾ.

ചങ്ങനാശ്ശേരി ഭാഗത്തു നിന്നുവന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തിരുവനന്തപുരം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് പതിച്ചു.

അപകടത്തിൽപെട്ട കാറുകൾ.
അപകടത്തിൽപെട്ട കാറുകൾ.

പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരി മുക്കാട്ടുപടി സ്വദേശിനി വിധുബാല, ഭർത്താവ് സുനിൽകുമാർ എന്നിവർക്ക് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഓടി കൂടിയ നാട്ടുകാർ ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com