ADVERTISEMENT

കോട്ടയം∙ കശുവണ്ടി വ്യവസായിയും റോട്ടറി ക്ലബ് ഓഫ് ക്വയിലോണിന്റെ മെമ്പറുമായ കൃഷ്ണൻ ജി. നായർ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 160 ക്ലബുകളുടെ 2026-27 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ വച്ച് നടന്ന റോട്ടറി ഡിസ്ട്രിക്ട് കോൺഫറൻസിലാണ് തിരഞ്ഞെടുപ്പു നടന്നത്.

1983ൽ റോട്ടറിയുടെ യുവജന സംഘടനയായ റോട്ടറാക്റ്റിലൂടെയാണ് കൃഷ്ണൻ ജി. നായരുടെ റോട്ടറിയിലേക്കുള്ള പ്രവേശനം. റോട്ടറാക്ട് ഡിസ്ട്രിക്ട് സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. 1991ലാണ് റോട്ടറി ക്ലബ് ഓഫ് ക്വയിലോണിൽ അംഗമായത്. ക്ലബിലും ഡിസ്ട്രിക്ടിലും പല സ്ഥാനങ്ങളും വഹിച്ച അദ്ദേഹം വിവിധ പുരസ്ക്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഫ്രീമേസൺസിൽ പാസ്ററ് മാസ്റ്ററും ടോസ്റ്‌മാസ്റ്റേഴ്സിൽ കൊല്ലം ശാഖയുടെ ചാർട്ടർ പ്രസിഡന്റും ഡിസ്ട്രിക്ട‌് ഡയറക്ടറുമായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് കേരള മാനേജ്‌മെന്റ് അസോസിയേഷൻ, റ്റൈ കേരള, അസോസിയേഷൻ ഓഫ് ഫുഡ് ഇൻഡസ്ട്രീസ്, യുഎസ്എ, സിഇപിസിഐ എന്നിവയുടെ സജീവ അംഗവുമാണ്. 

ആദ്യകാല കശുവണ്ടി വ്യവസായിയും 1949ൽ തുടങ്ങിയ റോട്ടറി ക്ലബ് ഓഫ് ക്വയിലോണിന്റെ ചാർട്ടർ മെമ്പറായിരുന്ന വെണ്ടർ കൃഷ്ണപിള്ളയുടെ കൊച്ചുമകനും കശുവണ്ടി വ്യവസായിയായിരുന്ന കെ.ഗോപിനാഥൻ നായരുടെയും തോട്ടക്കാട്ട് ലക്ഷ്മി.ജി.നായരുടെയും മകനുമാണ്. ഭാര്യ: രാജശ്രീ വി.നായർ. മക്കൾ: ഗോവിന്ദ് (ടർട്ടിൽവാക് ലിവർപൂൾ, യുകെ) ഗായത്രി (ശെബാങ്, ബെംഗളൂരു).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com