ADVERTISEMENT

ഇന്ന് 
നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

കാലാവസ്ഥ
സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്.പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

വാഹനഗതാഗതം നിരോധിച്ചു
വൈക്കം ∙  വൈപ്പിൻ പടി-ടിവിപുരം റോഡിലെ വട്ടയിൽ ജംക്‌ഷനിൽ ക്രോസ് ഡ്രെയിൻ ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഒന്നു മുതൽ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. യാത്രക്കാർ മൂത്തേടത്തുകാവ് റോഡ് ഉപയോഗിക്കണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുുതി മുടക്കം
അതിരമ്പുഴ ∙ മറ്റം കവല, ഷോപ്പിങ് കോംപ്ലക്സ്, മാർക്കറ്റ്, തേൻകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ∙ പള്ളിച്ചിറ, എസ്എൻ കോളജ്, ചക്രംപടി, കവണാറ്റിൻകര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ ശാന്തിനഗർ, പാലക്കാട് കുരിശുപള്ളി, പാലക്കാട് പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോഴ്‌സുകൾ
കോട്ടയം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ മേയ് 8ന് ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിസിഎഫ്എ, ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ നൽകാം. യോഗ്യത: പ്ലസ്ടു. മേയ് 7നകം അപേക്ഷിക്കണം. ഫോൺ: 9497818264.
കോട്ടയം ∙ എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിലെ 4 മാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഇംഗ്ലിഷ്, മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഫോൺ: 9895041706.

അധ്യാപക ഒഴിവ്
പാമ്പാടി ∙ കെജി കോളജിൽ സ്വാശ്രയ വിഭാഗത്തിൽ ബിബിഎയിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മേയ് 12നു 3ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ; 04812505212.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com