ADVERTISEMENT

ഏറ്റുമാനൂർ ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി ദത്തൻ ദാസ് (52) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികൻ പാലാ നെറ്റിപ്പുഴ സ്വദേശി അമല്‍ നാരായണൻ (21) ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ദത്തൻ ദാസിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തെളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിരുന്നു. അവിടെ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രി ഏഴരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ മങ്കര കലുങ്ങിനു സമീപമായിരുന്നു അപകടം. സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com