ADVERTISEMENT

കുമരകം ∙ മുട്ടക്കോഴികൾ  കൂട്ടത്തോടെ ചത്തതോടെ കർഷകന്റെ വരുമാനം നിലച്ചു. ചൂട് കൂടിയതാണു കോഴികൾ ചാകാൻ കാരണമെന്നു കർഷകൻ. വിത്തുവട്ടിൽ ഫിലിപ്പിന്റെ കോഴികളാണ് ചത്തത്.കുടുംബം പുലർത്താനായി വിവിധ ഇനം പച്ചക്കറികളും ഏത്തവാഴയും കപ്പയും മീൻ വളർത്തലും കാേഴിക്കൃഷിയും  എല്ലാം സീസൺ അനുസരിച്ച് വിജയകരമായി നടത്തിവന്നിരുന്നു ഫിലിപ്.  രണ്ടു ദിവസമായി കോഴികൾ കൂട്ടത്തോടെ ചത്തു വീണു തുടങ്ങിയത് കർഷകന് തിരിച്ചടിയായി.

100 കോഴികളിൽ 60–ൽ അധികം കോഴികൾ  2 ദിവസം കൊണ്ടു ചത്തു. ചൂട് സഹിക്കാനാകാതെ കുടിക്കാൻ കൊടുക്കുന്ന പാത്രത്തിലെ വെള്ളത്തിൽ കോഴികൾ കയറി ഇരിക്കുന്നുത് കാണാമായിരുന്നു . അവശേഷിക്കുന്ന കോഴികളും  ചാകുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.ഒന്നര വർഷം മുൻപു കോഴി ഒന്നിനു 130 രൂപ പ്രകാരം വാങ്ങിയതാണ് . കഴിഞ്ഞ ദിവസം വരെ ദിവസവും 55 മുട്ടകൾ വീതം ലഭിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികൾ എടുക്കണമെന്നാണു കർഷകന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com