ADVERTISEMENT

കോട്ടയം ∙ വിദ്യാർഥികൾക്ക് വിലക്കുറവിൽ നോട്ട് ബുക്കുകളും പഠനോപകരണങ്ങളും എത്തിക്കാൻ ത്രിവേണി മൊബൈൽ മാർക്കറ്റുമായി കൺസ്യൂമർഫെഡ്. ഈ മാസം 10ന് വാഹനം ഗാന്ധിസ്ക്വയറിൽ എത്തും. ഇതിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നു വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭിക്കും.ത്രിവേണി വാഹനത്തിലെ മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റിൽ കളിപ്പാട്ടങ്ങൾ, ബാഗ്, കുട, പെൻസിൽ ബോക്സ് എന്നിവ ഉൾപ്പെടെ ലഭ്യമാണ്. വിവിധ ബ്രാൻഡുകളുടെ സ്കൂൾ ബാഗുകൾ ലഭിക്കുന്ന ബാഗ് ഹൗസ്, വ്യത്യസ്ത വർണങ്ങളിലും വലുപ്പത്തിലും കുടകൾ ലഭിക്കുന്ന അംബ്രലാ ഹൗസ്, കളിപ്പാട്ടങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കുന്ന കിഡ്‌സ് ആൻഡ് മദേഴ്‌സ് കോർണർ എന്നിങ്ങനെ പല വിഭാഗങ്ങളായാണ് മൊബൈൽ മാർക്കറ്റും ത്രിവേണി മാർക്കറ്റും സജ്ജീകരിച്ചിരിക്കുന്നത്.

ഐസ്ക്രീം, ഫ്രഷ് ജൂസ്, മിൽക്ക് ഷേക്ക് എന്നിവ ലഭിക്കുന്ന കൂൾലാൻഡുമുണ്ട്. പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, അയർക്കുന്നം, കഞ്ഞിക്കുഴി, ചങ്ങനാശേരി, ചെങ്ങളം എന്നിവിടങ്ങളിലാണ് ത്രിവേണി വിപണി ഒരുക്കിയിരിക്കുന്നത്.  ഓൺലൈൻ വഴി ത്രിവേണി നോട്ട് ബുക്കുകൾ വാങ്ങാനുള്ള സൗകര്യം കോഴിക്കോട്ട് ഒരുക്കിയിട്ടുണ്ട്. വൈകാതെ തന്നെ കോട്ടയം ജില്ലയിലും ഈ സംവിധാനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com