ADVERTISEMENT

ചങ്ങനാശേരി ∙ സ്കൂൾ കാലഘട്ടത്തിലേക്ക് തിരികെ നടന്ന് 27 വനിതകൾ. 1974ൽ സെന്റ് ആൻസ് സ്‌കൂൾ എസ്എസ്‌എൽസി ബാച്ചിലെ 27 പേരാണ് വീണ്ടും ഓർമകളുമായി ഒത്തുകൂടിയത്. വിവിധയിടങ്ങളിൽ നിന്നെത്തിയ പഴയ സഹപാഠികൾ ആനന്ദാശ്രമത്തിന് സമീപമുള്ള സൂസി ഒളശയുടെ വീട്ടില്‍ ഒത്തുച്ചേർന്നു. സഹപാഠിയായിരുന്ന ബീന പ്രക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു കൂടിച്ചേരല്‍.

വിദേശരാജ്യങ്ങളിലുള്ളവർ ഓൺലൈനായും പങ്കെടുത്തു. അധ്യാപകരും സിസ്റ്റർമാരുമായ ഗൊരേത്തി, എൽസിറ്റ, സെസിൽ, ജീൻ മേരി എന്നിവരെ സന്ദർശിച്ചു. മേരിക്കുട്ടി ജോസഫ് കാവാലം ഉൾപ്പെടെ മൺമറഞ്ഞു പോയ അധ്യാപകരെ അനുസ്മരിച്ചു. സെന്റ് ആൻസ് സ്കൂളിലെത്തി നിലവിലെ പ്രധാനധ്യാപിക സിസ്റ്റർ ബ്ലെസിയയുമൊത്ത് ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com