ADVERTISEMENT

ചങ്ങനാശേരി ∙  അസംപ്ഷൻ കോളജ്– മോർക്കുളങ്ങര ബൈപാസ് റോഡിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ്  ജോലി പൂർത്തിയാക്കിയത്. മാസങ്ങളായി റോഡ് തകർന്നു കിടക്കുകയായിരുന്നു. നഗരത്തിലെ ഏറ്റവും പ്രധാന ഇടവഴി കൂടിയാണിത്.. റോഡ് നന്നാക്കിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ടാർ റോഡിന്റെ തകർന്ന 500 മീറ്ററോളം വരുന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്.

വാഴൂർ റോഡ്, എംസി റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ബൈപാസ് റോഡിലേക്ക് പ്രവേശിക്കാനുള്ള എളുപ്പമാർഗമാണ്. കോളജ്, ഹോസ്റ്റലുകൾ, കോൺവെന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ റോഡിനു സമീപം പ്രവർത്തിക്കുന്നുണ്ട്. റോഡ് തകർന്നപ്പോൾ യാത്രക്കാർ പലരും ഈ വഴി ഉപേക്ഷിച്ചിരുന്നു. പ്രദേശമാകെ പൊടിപടലവുമായിരുന്നു. 90 ശതമാനത്തോളം ജോലികൾ പൂർത്തിയായ റോഡ് അടുത്ത ദിവസം തുറന്ന് കൊടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com