ADVERTISEMENT

വൈക്കം ∙ സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിച്ച സാഹചര്യത്തിൽ വൈക്കം കായലോര ബീച്ചിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി വൈക്കം നഗരസഭ. രാവിലെ 10 മുതൽ 4വരെ വിവിധ കളിക്കാർക്കോ സന്ദർശകർക്കോ പ്രവേശനം ഇല്ല. ഇന്നു മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനമെന്ന് നഗരസഭ അധ്യക്ഷ പ്രീത രാജേഷ് പറഞ്ഞു. നിരോധന സമയത്ത് ബീച്ചിൽ വരുന്നവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ, പൊലീസിന് കത്തു നൽകി. പൊലീസിന്റെ പട്രോളിങ്ങും ഉണ്ടാകും.

കഴിഞ്ഞ ദിവസം വൈക്കം കായലോര ബീച്ച് മൈതാനത്ത് കടുത്ത വെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തലയോലപ്പറമ്പ് സ്വദേശിയായ സമീർ(37) കുഴഞ്ഞുവീണ് മരിച്ച സംഭവം ഉണ്ടായതോടെയാണ് അടിയന്തരമായി നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. വൈകിട്ട് നാലിന് ശേഷം ടൂർണമെന്റുകൾ നടത്തുന്നതിനോ ബീച്ചിൽ സന്ദർശനത്തിന് എത്തുന്നതിനോ തടസ്സമില്ല. ഈ സമയങ്ങളിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ നഗരസഭയെയും അറിയിക്കണമെന്ന നിർദേശവും സംഘാടകർ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

കടുത്ത വെയിലിനെ അവഗണിച്ച് ഒട്ടേറപേരാണ് ദിനംപ്രതി ബീച്ചിൽ എത്തുന്നത്. കൂടാതെ നഗരസഭ അറിയാതെ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്. ആറര ഏക്കറോളം വരുന്ന ബീച്ചിൽ കടുത്ത വെയിലത്ത് ആളുകൾ എത്തുന്നതും ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതും സൂര്യാതപം പോലുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com