ADVERTISEMENT

ഈരാറ്റുപേട്ട ∙ തടവനാൽ തടയണയ്ക്കു താഴെ മീനച്ചിലാറ്റിൽ കൂടിക്കിടന്ന മാലിന്യക്കൂമ്പാരം നഗരസഭ കണ്ടിൻജന്റ് ജീവനക്കാരുടെയും, തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. ഐആർഡബ്ല്യു ടീം അംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. കുരിക്കൾ നഗർ കോസ് വേ പാലത്തിനും ചെക്ഡാമിനും ഇടയ്ക്കുള്ള പ്രദേശം ഏകദേശം 90 ശതമാനം ശുചീകരിച്ചു. മാലിന്യം ആറ്റിൽ നിക്ഷേപിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. 

കെട്ടിട ഉടമസ്ഥരുടെയും, വാർഡ് പ്രതിനിധികളുടെയും, ആശാ വർക്കർ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവരുടെയും അടിയന്തിര യോഗം അടുത്ത ദിവസം തന്നെ ചേരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മീനച്ചിലാർ പൂർണമായും ശുചീകരിക്കുന്നതിന്  സന്നദ്ധ ടീമുകളും, സംഘടനകളും, ക്ലബ്ബുകളും ചേർന്നു ശുചീകരിക്കുമെന്നു നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com