ADVERTISEMENT

അവധിക്കാല പരിശീലന ക്യാംപ്
കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അവധിക്കാല പരിശീലന ക്യാംപ് ആരംഭിച്ചു. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഗ്രൗണ്ട്, പാലാ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ എന്നിവിടങ്ങളിലാണ് ക്യാംപ്. ടർഫ് വിക്കറ്റുകളിൽ കോച്ചിങ്ങിനും മത്സരങ്ങൾക്കും ബിസിസിഐ അംഗീകൃത പരിശീലകർ നേതൃത്വം നൽകും. 8 മുതൽ 18 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം. ഫോൺ: 9605003219.

താൽക്കാലിക അധ്യാപക ഒഴിവ്
കോട്ടയം ∙ ബസേലിയസ് കോളജിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കൊമേഴ്സ്, ബിബിഎ, ഹിന്ദി, സിറിയക്, ഡേറ്റ അനലിറ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, കൊമേഴ്സ് (സ്വാശ്രയം) എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ്. അപേക്ഷകർ ഡിഡി ഓഫിസ് പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. താൽപര്യമുള്ളവർ www.baselius.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് പ്രിൻസിപ്പൽ, ബസേലിയസ് കോളജ്, കോട്ടയം- 686001 എന്ന വിലാസത്തിൽ 13നു മുൻപ് അയയ്ക്കണം.

മുഖാമുഖം നാളെ
ഉഴവൂർ ∙ബിരുദ പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ സംബന്ധിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്താൻ സെന്റ് സ്റ്റീഫൻസ് കോളജിൽ നാളെ  9.30ന് മുഖാമുഖം പരിപാടി നടത്തും. എംജി സർവകലാശാല സിൻഡിക്കറ്റംഗം ഡോ.ബാബു മൈക്കിൾ ഉദ്ഘാടനം ചെയ്യുമെന്നു പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യു അറിയിച്ചു. 9947314598.

 വൈദ്യുതി മുടങ്ങും
മണർകാട് ∙ പഴയ കെകെ റോഡ്, മംഗംലം, വല്യൂഴം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ പുതുവയൽ, മോസ്കോ, വത്തിക്കാൻ, കാളച്ചന്ത ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

നാടൻ പന്തുകളി ഇന്ന്
മണർകാട്∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും  നേറ്റീവ് ബോൾ ക്ലബ്ബും ചേർന്ന് നടത്തുന്ന മണർകാട് ഗ്രാമോത്സവം– 2024 നാടൻ പന്തുകളി മത്സരത്തിൽ ഇന്നു 3ന്  മാലം മൗണ്ട് മേരി പബ്ലിക് സ്കൂൾ മൈതാനിയിൽ  നടക്കുന്ന പ്രീക്വാർട്ടറിൽ വാകത്താനം ടീം മീനടം ടീമിനെ നേരിടും.

ക്ലാസ് ഇന്ന്
മേലുകാവ് ∙ എംജി യൂണിവേഴ്സിറ്റിയുടെ പുതിയ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഇന്ന് 10ന് നടത്തും. മുഖാമുഖം എന്ന പേരിൽ കോളജ് എസി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിനു സിൻഡിക്കറ്റ് മെംബർ ബിജു പുഷ്പൻ നേതൃത്വം നൽകും. വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും സെമിനാറിൽ പങ്കെടുക്കണമെന്നു പ്രിൻസിപ്പൽ ഡോ.ജി.എസ്.ഗിരീഷ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com