ADVERTISEMENT

പാലാ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണമകറ്റാൻ ചാണ്ടി ഉമ്മൻ എംഎൽഎ 130 പ്രവർത്തകരുമായി ‘ആവേശം’ കാണാൻ പുത്തേട്ട് സിനിമാസിലെത്തി. തിരഞ്ഞെടുപ്പിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പ്രവർത്തകർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയത്. യുഡിഎഫ് ഏറ്റവും അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ മണ്ഡലത്തെ ഇളക്കി മറിച്ചുള്ള പ്രചാരണമാണ് നടത്തിയത്. 

ഫഹദ് ഫാസിൽ ചിത്രമായ ആവേശം കാണാൻ ഇന്നലെ രാവിലെ 10.30ന് ആണ് ചാണ്ടി ഉമ്മനും പ്രവർത്തകരും എത്തിയത്. മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു പിറ്റേന്ന് ജയിലർ സിനിമ കാണാനും ചാണ്ടി ഉമ്മൻ എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com