ADVERTISEMENT

ചെന്നൈ ∙ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കയ്യെത്തും ദൂരത്തുണ്ട് കെ.എം.സജിമോൻ എന്ന കോട്ടയംകാരൻ. 35 വർഷത്തിനുള്ളിൽ 450ലേറെ വീടുകൾ നിർമിച്ചു നൽകിയതിന്റെ പെരുമയുണ്ട് ആകാശ് ബിൽഡേഴ്സ് എന്ന നിർമാണ കമ്പനി ഉടമയായ സജിമോന്. ജോലിക്കായി ചെന്നൈയിലെത്തിയ ശേഷം സ്വന്തമായി സംരംഭമാരംഭിച്ച് വിജയിച്ചതിന്റെ ചരിത്രമാണു മടിപ്പാക്കം കേന്ദ്രമായ ആകാശ് ബിൽഡേഴ്സിന്. അയർക്കുന്നം സ്വദേശിയായ സജി സിവിൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം സ്വകാര്യ കമ്പനിയിലെ ജോലിക്ക് 1988ലാണ് ചെന്നൈയിലെത്തിയത്. 2 വർഷത്തിനു ശേഷം സ്വന്തമായി കമ്പനി ആരംഭിച്ചു. സ്ഥാപനത്തിന് പിന്നീട് മകന്റെ പേരിട്ടു.

 450ലേറെ വീടുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമിച്ച ആകാശ് ബിൽഡേഴ്സ് ആശുപത്രികളും സ്കൂളുകളും ദേവാലയങ്ങളും അടക്കം മറ്റ് ഒട്ടേറെ കെട്ടിടങ്ങളും നിർമിച്ചു കഴിവു തെളിയിച്ചു. ഏതു ബജറ്റിലുള്ള വീടും ഫ്ലാറ്റും മികച്ച ഗുണമേൻമയോടെ നിർമിച്ചു നൽകുമെന്നതാണു സജിമോന്റെ ഉറപ്പ്. ഇതിനായി വിവിധതരം നിർമാണ രീതികളും അവലംബിക്കുന്നു. ജോലിക്കായി നഗരത്തിലെത്തിയ സജിമോൻ ഇപ്പോൾ തന്റെ കമ്പനിയിലൂടെ 300ലേറെ ആളുകൾക്കാണു ജോലി കൊടുക്കുന്നത്. സംരംഭകനായി മാറിയതിനു പിന്നിലെ രഹസ്യം കഠിനമായ പ്രയത്നം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നു.

മുംബൈയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലി ചെയ്യുന്ന മകൻ അധികം വൈകാതെ ആകാശ് ബിൽഡേഴ്സിന്റെ ഡയറക്ടറായി ചുമതലയേൽക്കും. മകൻ കൂടി സഹായത്തിനെത്തുന്നതോടെ കമ്പനിയെ കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭാര്യ ലാലിക്കും 3 മക്കളുമൊപ്പം മടിപ്പാക്കത്ത് താമസിക്കുന്ന സജിമോൻ മടിപ്പാക്കം കീഴ്ക്കട്ടിളൈ മലയാളി സമാജം പ്രസിഡന്റെന്ന നിലയിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തന രംഗത്തും സജീവമാണ്. ബന്ധപ്പെടാൻ: 9840910091.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com