ADVERTISEMENT

ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകിട്ട് ഒന്നാം പ്ലാറ്റ്ഫോമിൽ മെമു ട്രെയിൻ കടന്നു പോയതിനു പിന്നാലെയാണ് മൂർഖൻപാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. പ്ലാറ്റ്ഫോമിലേക്കു കയറുന്ന ചവിട്ടു പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ സമീപത്തെ ടീ സ്റ്റാളിലെ ജീവനക്കാര‍ൻ പിടികൂടി കുപ്പിയിലാക്കി. ഫോറസ്റ്റ് കെയർടേക്കർ സാം പൂമലയെ വിവരം അറിയിച്ചു. മുൻപും പ്ലാറ്റ്ഫോമിൽ നിന്നു പാമ്പിനെ പിടികൂടിയതായി ജീവനക്കാരൻ പറയുന്നു. നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ യാത്രക്കാർക്കു ഭീഷണിയാവുകയാണ് പാമ്പുശല്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com