ADVERTISEMENT

മാന്നാർ∙ ചെന്നിത്തല അഞ്ചാം ബ്ലോക്ക് പാടശേഖത്തിൽ നെല്ലെടുപ്പ് മുടങ്ങി, പ്രതിഷേധിച്ചു കർഷകർ കൊയ്ത്തു നിർത്തിവച്ചു.  352 ഏക്കർ വരുന്ന പാടത്ത് കഴിഞ്ഞ ഞായറാഴ്ച മുതൽ കൊയ്തെടുത്ത 20 ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്. സിവിൽ സപ്ലൈസ് ചുമതലപ്പെടുത്തിയ മില്ലുകാർ പാടത്തെത്തി കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടതായി കർഷകർ പറഞ്ഞു. നന്നായി ഉണങ്ങി ഈർപ്പം പോലുമില്ലാത്ത നെല്ലിനു സർക്കാർ നിശ്ചയിച്ച കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും 15 ശതമാനം വരെ കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. അതു നൽകാൻ കർഷകർ തയാറാകാത്തതിനാൽ മില്ലുകാർ നെല്ലെടുക്കാൻ തയാറായില്ല. കൊയ്ത്തു തുടങ്ങിയ അന്നുമുതൽ കർഷകർ അധികകൂലി നൽകി തൊഴിലാളികളെ നിർത്തി പാടത്തു കെട്ടിക്കിടക്കുന്ന നെല്ലു രാവിലെ മുതൽ നന്നായി ഉണക്കി.

ഈർപ്പമോ മഴയോ നനയാതെ കച്ചിയും ടാർപ്പോളിയനും പ്ലാസ്റ്റിക്കും കൊണ്ടു മൂടിയിട്ട് സംരക്ഷിച്ചിരിക്കുകയാണ്. ഇതിനിടയിൽ ഒരു ദിവസം മഴ പെയ്തു. രണ്ടു ദിവസമായി മഴ പെയ്യാത്തത് കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്.  ഇത്തരത്തിൽ നെല്ല് ഈർപ്പം തട്ടാതെ സംരക്ഷിക്കാൻ കർഷകർ പെടാപ്പാടു പെടുകയാണ് ചെന്നിത്തലയിൽ. കൃഷി വകുപ്പോ‍ ചെന്നിത്തല കൃഷിഭവൻ അധികൃതരോ  സഹായിക്കാനായി എത്തിയില്ലെന്നു കർഷകർ ആരോപിച്ചു. കൃഷി വകുപ്പ് ഇടപെട്ടു കെട്ടിക്കിടക്കുന്ന നെല്ലു മുഴുവൻ എടുക്കുന്നതിനും ശേഷിക്കുന്ന നെല്ലു കൊയ്തശേഷം എടുക്കുന്നതിനും നടപടിയുണ്ടാകണമെന്ന് പാടശേഖരസമിതി പ്രസിഡന്റ് ഏബ്രഹാം പി. ജോൺ, സെക്രട്ടറി പി.എസ്. മത്തായി എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com