ADVERTISEMENT

ആലപ്പുഴ ∙ ചുട്ടുപൊള്ളുകയാണ്. ചൂടുകൊണ്ട് പുറത്തിറങ്ങാൻ മാത്രമല്ല, അകത്തിരിക്കാനും വയ്യ. ആലപ്പുഴക്കാരുടെ ഓർമയിലൊന്നും ഇതു പോലെ ചൂടു കൂടിയൊരു കാലമില്ല. ശരിയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ആലപ്പുഴയിലെ താപനില. 4 ദിവസം മുൻപ് ചൂട് 38 ഡിഗ്രി വരെയെത്തി.

2014 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ മേയ് മാസത്തിൽ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടി താപനില 2019, 20 വർഷങ്ങളിലെ മേയ് മാസങ്ങളിലായിരുന്നു– 35.7 ഡിഗ്രി സെൽഷ്യസ് വീതം. പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ട മേയ് മാസം 2022ലാണ്. 31.6 ഡിഗ്രി സെൽഷ്യസ്. രണ്ടു വർഷം മുൻപ് അനുഭവപ്പെട്ട ചൂടിനേക്കാൾ 5 ഡിഗ്രിയിലേറെ ചൂടാണ് ആലപ്പുഴ ഇപ്പോൾ അനുഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com