ADVERTISEMENT

ചാരുംമൂട്  ∙ കാറിന്റെ മുകളിലിരുന്ന് അപകടകരമായി യാത്ര ചെയ്ത കേസിൽ യുവാക്കൾക്കുള്ള ശിക്ഷ സാമൂഹികസേവനം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം കെ–പി റോഡിലൂടെ അപകടകരമായ വിധത്തിൽ കാർ ഓടിച്ചത്. മോട്ടർ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവർ ഉൾപ്പെടെ 4 യുവാക്കൾക്ക് ഇന്നലെ മാവേലിക്കര മോട്ടർ വാഹനവകുപ്പ് ഓഫിസിൽ വ്യത്യസ്തമായ ശിക്ഷ നൽകിയത്. 

ഡ്രൈവർ അൽഖാലിദ് ബിൻസാജിറിന്റെ ലൈസൻസ് റദ്ദാക്കി. വാഹനത്തിന്റെ നാല് ഡോറുകളുടെയും മുകളിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ അഫ്ത്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, സജാസ് എന്നിവർ നാളെ മുതൽ മുതൽ 4 ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം.

തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം  നൽകണം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസിന് കൈമാറി. മാവേലിക്കര ജോയിന്റ് ആർടിഒ: എം.ജി.മനോജാണ് പ്രതികൾക്ക് ശിക്ഷ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com