ADVERTISEMENT

ബെംഗളൂരു ∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ 5ന് സർവീസ് തുടങ്ങുന്ന കേരള ആർടിസിയുടെ ഗരുഡ പ്രീമിയം എസി ബസിൽ (നവകേരള ബസ്) ഈടാക്കുക എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1,171 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും ഇതേ നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ് ഈടാക്കുക.

കന്നി സർവീസിലെ ടിക്കറ്റ് തീർന്നു
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസിലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റു‌തീർന്നു. ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. 26 സീറ്റുകളുള്ള ബസിൽ ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, വാഷ്ബേസിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുന്ന ബസിന് മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിലെ ആറാം പ്ലാറ്റ്ഫോമിൽ പിക്കപ് പോയിന്റുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ എവിടെയും ബസ് നിർത്തില്ല. ‌‌

ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com
മൊബൈൽ ആപ്: Ente KSRTC Neo-oprs

ബസിന്റെ സമയക്രമം അറിയാം
ബെംഗളൂരു– കോഴിക്കോട്: ശാന്തിനഗർ ബസ് ടെർമിനൽ നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെടും. സാറ്റലൈറ്റ് ബസ് ടെർമിനൽ– 2.50, മൈസൂരു– 5.00, ബത്തേരി– രാത്രി 7.25, കൽപറ്റ– 8.00, താമരശ്ശേരി– 9.15, കോഴിക്കോട്– 10.00.കോഴിക്കോട്– ബെംഗളൂരു: കോഴിക്കോട് നിന്ന് പുലർച്ചെ 4ന് പുറപ്പെടും. താമരശ്ശേരി– 4.45, കൽപറ്റ– രാവിലെ 6, ബത്തേരി– 6.35, മൈസൂരു– 9.05, ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനൽ– 11.10, ശാന്തിനഗർ ബസ് ടെർമിനൽ– 11.30.

എന്താണ് എൻഡ് ടു എൻഡ് നിരക്ക്?
ബസ് പുറപ്പെടുന്ന സ്ഥലം മുതൽ യാത്ര അവസാനിക്കുന്ന സ്ഥലം വരെയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്ന രീതിയാണ് എൻഡ് ടു എൻഡ് എന്നറിയപ്പെടുന്നത്. നിലവിൽ, ഉത്സവ സീസണുകളിൽ കേരള ആർടിസി സ്പെഷൽ ബസുകളിലാണ് എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com