ADVERTISEMENT

ശാന്തൻപാറ∙ കത്തുന്ന വേനൽ ചൂടിൽ ശുദ്ധജലത്തിനായി മനുഷ്യരും മൃഗങ്ങളും ഒരു പോലെ ബുദ്ധിമുട്ടുമ്പോൾ ശാന്തൻപാറയിൽ ജലവിഭവ വകുപ്പിന്റെ അലംഭാവം മൂലം പാഴാവുന്നത് ലക്ഷക്കണക്കിന് ലീറ്റർ വെള്ളം. ശാന്തൻപാറ ടൗണിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ പൈപ്പ് പാെട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായെന്ന് നാട്ടുകാർ പറയുന്നു. 

ശാന്തൻപാറ പൊലീസ് സ്റ്റേഷൻ ജംക്‌ഷനിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു.

മതികെട്ടാൻചോലയിൽ നിന്നുദ്ഭവിക്കുന്ന തോട്ടിൽ ചന്നക്കടപാലത്തിനു സമീപത്തു നിന്നുമാണ് പദ്ധതിയിലേക്ക് വെള്ളമെടുക്കുന്നത്. ഇൗ വെള്ളം ശാന്തൻപാറ അമ്പലത്തിനു സമീപത്തെ സംഭരണിയിലെത്തിച്ചാണു വിതരണം ചെയ്യുന്നത്. ശാന്തൻപാറ പാെലീസ് സ്റ്റേഷൻ ജംക്‌ഷനിലാണ് പൈപ്പ് പാെട്ടിയാെഴുകുന്നത്. 

ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം പമ്പ് ചെയ്യുന്നത്. അപ്പോഴെല്ലാം വെള്ളം റോഡിലൂടെ ഒഴുകും. ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണ് ഇങ്ങനെ പാഴായി പോകുന്നത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ അൻപതിലധികം തവണ ജലവിഭവ വകുപ്പ് അധികൃതരെ നേരിൽ കണ്ടും അല്ലാതെയും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഏതാനും മാസം മുൻപ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും പൈപ്പിലെ ചോർച്ച കണ്ടെത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com