ADVERTISEMENT

മൂന്നാർ ∙ പുഷ്പമേളയിൽ വിനോദ സഞ്ചാരികളുടെ വൻതിരക്ക്. ഒന്നിനു തുടങ്ങിയ പുഷ്പമേള വെള്ളിയാഴ്ച വൈകിട്ട് വരെ 13,666 പേരാണ് സന്ദർശിച്ചത്. ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡിടിപിസി) കീഴിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത്. 12ന് സമാപിക്കും.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഏറെയും. മലയാളികളും കർണാടകയിൽ നിന്നുള്ളവരും സന്ദർശനത്തിനായി എത്തുന്നുണ്ട്. മൂന്നാറിന്റെ തനതു പൂക്കൾക്കൊപ്പം വിദേശയിനങ്ങൾ ഉൾപ്പെടെ 1000ൽ അധികം തരത്തിലുള്ള പൂക്കളും ചെടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങൾ, കശ്മീർ എന്നിവിടങ്ങളിൽ നിന്നെത്തിച്ച ടുലിപ് പൂക്കൾ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ വ്യത്യസ്തങ്ങളായ കലാപരിപാടികളുമുണ്ട്. അവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 100, കുട്ടികൾക്ക് 50 രൂപയാണ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com