ADVERTISEMENT

മാഹി∙ദേശീയപാതയിൽ മാഹിപ്പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പാലത്തിൽ നിലവിലുള്ള ടാറിങ് ഇന്നലെ പൂർണമായും അടർത്തി മാറ്റി. ഗതാഗതം പൂർണമായും നിരോധിച്ച് റോഡ് അടച്ചാണ് പ്രവൃത്തി നടക്കുന്നത്. ഇനി 4 എക്സ്പാൻഷൻ ജോയിന്റ് എടുത്ത് മാറ്റുന്ന പ്രവൃത്തിയാണ് പ്രധാനമായും നടത്തുക.ഇതിന് ആവശ്യമായ ക്രമീകരണം പൂർത്തിയായിട്ടുണ്ട്. പകലും രാത്രിയുമായി എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. തുടർന്ന് മെക്കാഡം ടാറിങ് നടത്തുകയും കൈവരി മോടി കൂട്ടുകയും ചെയ്യും.

പാലം അടച്ചതിനാൽ ബസ് സർവീസ് പാലത്തിനു ഇരു ഭാഗത്തുമായി സർവീസ് അവസാനിപ്പിക്കുന്ന രീതിയാണ് തുടരുന്നത്. താൽക്കാലിക സമയത്തിനു അനുസരിച്ച് വടകര ഭാഗത്തും തലശ്ശേരി ഭാഗത്തും ബസ് സർവീസ് നടത്തുന്നുണ്ട്. അതേ സമയം കനത്ത വേനലിൽ പാലത്തിലൂടെ നടന്ന ഇരുകരകളിലും എത്തുകയെന്നത് ഏറെ ദുരിതം ആവുകയാണ്. പ്രായമായവരും കുട്ടികളും വേനൽ ചൂട് സഹിക്കാനാവാതെ പാലത്തിൽ കൂടി നടന്നു തളരുന്ന കാഴ്ച ഏറെ പ്രയാസകരമാണ്. നിശ്ചിത ദിവസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ വേണം എന്ന ആവശ്യം ശക്തമാണ്. ദീർഘദൂര ബസുകൾ ഇന്നലെയും ബൈപാസ് വഴി കടന്നു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com