ADVERTISEMENT

പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള പ്രദേശത്തെ സ്ഫോടനങ്ങൾ മൂലം എട്ടിക്കുളം പടിഞ്ഞാറേ ഗേറ്റിന് സമീപമുള്ള 25ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.  രാവിലെ 10 മണി മുതൽ തന്നെ മുന്നറിയിപ്പില്ലാതെ അക്കാദമിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപവാസികൾ സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. വൈകിട്ട് അഞ്ചോടെയാണ് ഉഗ്ര സ്ഫോടന ശബ്ദം ഉണ്ടായതെന്ന് പരിസരവാസികൾ പറയുന്നു. 

ഞാൻ ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് വലിയ ശബ്ദം കേട്ടത്. ഒപ്പം പുര തന്നെ  കുലുങ്ങുന്നു. ഭയന്ന് വിറച്ച് പുറത്തേക്ക് ഓടുമ്പോൾ ജനൽ ഗ്ലാസുകളും മറ്റും തകർന്ന വീഴുന്ന ശബ്ദം.

ഈ സ്ഫോടനമുണ്ടായപ്പോഴാണ് വീടുകൾ കുലുങ്ങുകയും ജനൽ ചില്ലകളും വാതിലുകളും തകരുകയും വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടാവുകയും ചെയ്തത്. മുൻകാലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകുമ്പോൾ അക്കാദമി അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു.എന്നാൽ ഇത്തവണ അത് ഉണ്ടായില്ല. ഇത്രയും വലിയ സ്ഫോടന ശബ്ദം ആദ്യമെന്ന് നാട്ടുകാർ പറയുന്നു. 

വലിയ ശബ്ദവും എന്തൊക്കെയോ പൊളിഞ്ഞ് വീഴുന്ന ഒച്ചയും. ഭയന്ന് വിറച്ചു പോയി. ഉമ്മ കിടന്ന ബെഡ് റൂമിന്റെ ജനൽ ഗ്ലാസുകൾ പൊട്ടി പുറത്തേക്ക് വീണത് ഭാഗ്യം.

പൊന്നിച്ചി കുഞ്ഞാമിന, ചെറിയ ചാപ്പയിൽ അലിയുമ്മ, ഒ.പി.അബ്ദുൽ റഹ്മാൻ, ബാപ്പിന്റകത്ത് റഷീദ, സി.സി.സുബൈദ, ബാപ്പിന്റകത്ത് സെയ്ഫുന്നീസ, കെ.മുഹമ്മദ്, കെ.പി.നബീസ, കെ.വി.മുസ്തഫ, എം.പി. കാസിം, മീത്തൽ താഴെ പുരയിൽ അഷറഫ്, മുസ്തഫ ആലക്കാൽ, എൻ.പി.ഫാത്തിബി, ഹക്കീം അറക്കലാർ, എൻ.പി.മൻസൂറ, നസീറ നാലുപുരപ്പാട്ടിൽ, എം.പി.കാസിം എന്നിവരുടെ വീടുകൾക്കാണ് കേട് പാട് 
സംഭവിച്ചത്.

ഇത്രയും വലിയ സ്ഫോടനം ആദ്യം. മുൻകാലങ്ങളിൽ മുന്നറിയിപ്പ് തരാറുണ്ട്. ഇത്തവണ മുന്നറിയിപ്പൊന്നും തന്നില്ല. വീടിന്റെ എല്ലാ ചുമരുകളും പിളർന്നു.

മുറ്റത്താണ് ഉണ്ടായിരുന്നത്. ഭീകര ശബ്ദം കേട്ടപ്പോൾ പേടിച്ച് അകത്തേക്ക് ഓടി. അകത്ത് എത്തിയപ്പോൾ വീട് കുലുങ്ങുന്നത് പോലെ തോന്നി.

അടുക്കളയിലാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ടപ്പോൾ പേടിച്ച് വിറച്ചു. കുട്ടികളുടെ കരച്ചിൽ കേട്ടപ്പോൾ അവരുടെ അടുത്തേക്ക് ഓടി. വലിയ ശബ്ദം കേട്ട് ഭയന്ന് നിൽക്കുമ്പോൾ മുന്നിലെ വീട്ടിലെ ജനൽ ചില്ലുകൾ തകർന്ന് വീഴുന്നതാണ് കണ്ടത്. ഭയന്ന് അകത്തേക്ക് ഓടിയപ്പോൾ 4 മാസം മുൻപ് കുടി കൂടിയ വീടിന്റെ ബാത്ത് റൂമിന്റെ വാതിൽ മുന്നിലേക്ക് തെറിച്ച് വീണു. അതോടെ ഭയന്ന് വിറച്ച് ശബ്ദിക്കാൻ പോലും പറ്റാതായി.

അടുക്കളയിലായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഭയന്ന് വിറയ്ക്കുമ്പോൾ ചുമരിന് വിള്ളൽ വീഴുന്നതാണ് കണ്ടത്. പെട്ടെന്ന് ഓർമ വന്നത് 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്. ധൈര്യം സംഭരിച്ച് മകൾ പ്രസവിച്ച് കിടക്കുന്ന മുറിയിലേക്ക് ഓടി. 

വീടുകളുടെ മേൽക്കൂരയ്ക്ക് എത്ര മാത്രം കേട് പാട് സംഭവിച്ചു എന്നത് കനത്ത മഴ വന്നാൽ മാത്രമേ അറിയാനാകൂ. വലിയ നാശനഷ്ടമാണ് വരുത്തി വച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com