ADVERTISEMENT

ചിറ്റാരിപ്പറമ്പ് ∙ കൂത്തുപറമ്പ് - തലശ്ശേരി- ബാവലി അന്തർ സംസ്ഥാന പാതയിൽ മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം രാത്രി 8.30ന് മാനന്തവാടിയിൽ നിന്നു പറശ്ശിനിക്കടവിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് റോഡിൽ നിന്നു തെന്നിമാറി കാറിൽ ഇടിക്കുകയായിരുന്നു. മഴയെത്തുടർന്നാണു വാഹനം തെന്നിയത്. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസ്സാരമായി പരുക്കേറ്റു. 

ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഒരു വർഷത്തിനിടെ ഉണ്ടായത്.വലിയ വളവോടു കൂടിയ ഇറക്കമുള്ള ഭാഗമായതിനാലാണ് അപകടങ്ങൾ പതിവായിരിക്കുന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു. ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് അപകടസൂചനാ ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവാത്തതിൽ പരാതികൾ ഉയരുന്നുണ്ട്.

അനക്കമില്ലാതെ അധികൃതർ
∙ കൂത്തുപറമ്പ് – തൊക്കിലങ്ങാടി – കണ്ണവം റൂട്ടിൽ ഒട്ടേറെ അപകടങ്ങളും അപകട മരണങ്ങളും നടന്നിട്ടും പ്രശ്നപരിഹാരത്തിനായി പിഡബ്ല്യുഡി നടപടിയെടുക്കാത്തതിൽ പ്രതിഷേധം. ഒട്ടേറെ വളവുകളുള്ള പാതയിലെ വളവുകൾ നിവർത്തിയും റോഡ് വീതികൂട്ടി ടാർ ചെയ്തും നവീകരിക്കണമെന്നാണാവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com