ADVERTISEMENT

പെരിയ∙വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം തിരഞ്ഞെടുപ്പ് രേഖകൾ ജനറൽ ഒബ്സെർവർ റിഷിരേന്ദ്രകുമാറിന്റെയും വരാണാധികാരി ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന്റെയും നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തി, വോട്ട് രേഖപ്പെടുത്തിയ ഇവിഎം, വിവി പാറ്റുകൾ എന്നിവ സ്ട്രോങ് റൂമുകളിൽ അടച്ച് സീൽ ചെയ്ത് സുരക്ഷാ വിഭാഗത്തെ ഏൽപിച്ചു.  പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന സൂഷ്മ പരിശോധനയിൽ സ്ഥാനാർഥികളും ഏജന്റുമാരും എആർഒ മാരായ ജെഗ്ഗി പോൾ, പി.ബിനുമോൻ, നിർമൽ റീത്ത ഗോമസ്, സൂഫിയാൻ അഹമ്മദ്, പി.ഷാജു, സ്‌ക്രൂട്നി ഓഫിസർ കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ബൂത്തുകളിലെ പ്രവർത്തനം, പോളിങ് നിലവാരവും പോളിങ് ശതമാനവും എന്നിവ വിലയിരുത്തി. ജനറൽ ഒബ്‌സെർവറുടെ നിരീക്ഷണങ്ങൾ, മൈക്രോ ഒബ്‌സർവർമാരുടെ റിപ്പോർട്ട്, പ്രിസൈഡിങ് ഓഫിസർമാരുടെ ഡയറി തുടങ്ങിയവ വിശകലനം ചെയ്തു.7 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റൽ ബാലറ്റും പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കുന്നതിന് കലക്ടർ കെ.ഇമ്പശേഖർ സാക്ഷ്യപ്പെടുത്തി.

സ്‌ട്രോങ് റൂമുകൾക്കുമുന്നിൽ ഏർപ്പെടുത്തിയ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തി.മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും സ്ട്രോങ് റൂം കേന്ദ്ര സർവകലാശാലയിലെ ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങൾ കാവേരി ബ്ലോക്കിലും സ്ട്രോങ് റൂമുകളിലും പോസ്റ്റൽ ബാലറ്റ് സബർമതി ബ്ലോക്കിലുമാണ് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിട്ടുള്ളത്.ജൂൺ 4ന് വോട്ടെണ്ണൽ ദിവസം വരെ ഇനി വോട്ട് രേഖപ്പെടുത്തിയ ഇവി യന്ത്രങ്ങൾ ഇവിടെ സുരക്ഷിതമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com