ADVERTISEMENT

അധ്യാപക ഒഴിവ്: മടിക്കൈ∙ മോഡൽ കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് (പാർട്ട്‌ ടൈം), കംപ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് (പാർട്ട്‌ ടൈം), കംപ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ മേയ് 8ന് 10നും കൊമേഴ്‌സ്‌ വിഷയത്തിന് 9ന് 10നും കാഞ്ഞിരപ്പൊയിലിലെ കോളജ് ഓഫിസിൽ കൂടിക്കാഴ്ച ന‌ടത്തും. 9447070714. 
കുമ്പള∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രഫസർ കൊമേഴ്സ്, അസിസ്റ്റന്റ് പ്രഫസർ ഹിന്ദി, അസിസ്റ്റന്റ് പ്രഫസർ കംപ്യൂട്ടർ സയൻസ്, അസിസ്റ്റന്റ് പ്രഫസർ മാത്തമാറ്റിക്സ് (പാർട്ട് ടൈം) തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. കൊമേഴ്‌സ്, ഹിന്ദി വിഷയങ്ങളുടെ കൂടിക്കാഴ്ച മേയ് 13നും കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ കൂടിക്കാഴ്ച 15നും നടക്കും. 04998–215615.

അപേക്ഷ ക്ഷണിച്ചു
കാറഡുക്ക ∙ ഗവ. പ്രീ - മെട്രിക് ഹോസ്റ്റലിൽ (ബോയ്‌സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ മേയ് 25ന് അകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നൽകണം.
ദേലംപാടി ∙ ഗവ. പ്രീ - മെട്രിക് ഹോസ്റ്റലിൽ (ബോയ്‌സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ മേയ് 25ന് അകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന   ഓഫിസിൽ നൽകണം.
കാഞ്ഞങ്ങാട് ∙ ഗവ. റീജനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ 8, 9, 10 ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യത്തൊഴിലാളികളുടെ മക്കളായ പെൺകുട്ടികൾക്കാണ് പ്രവേശനം. 0467–2200760.‌

പൊതുയോഗം നാളെ
പെരിയ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പൊതുയോഗം നാളെ 3 ന് പെരിയ സുരഭി ഓഡിറ്റോറിയത്തിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com