ADVERTISEMENT

നീലേശ്വരം∙ബഹുനില കെട്ടിടത്തിലെ  പ്രൗഢഗംഭീരമായ ഹാളിൽ നീലേശ്വരത്തിന്റെ ആദ്യത്തെ കൗൺസിൽ യോഗം  നടന്നു. കടുത്ത ചൂടും മൈക്കിന്റെ ശബ്ദമില്ലായ്മയും ആദ്യയോഗത്തിൽ കല്ലുകടിയായി. എന്നാൽ ഏല്ലാം ശരിയാക്കുമെന്നും കൗൺസിൽ ഹാൾ ശീതികരിക്കാനുള്ള നടപടികൾ ഉടൻ നടത്തുമെന്നും ചെയർപഴ്സൻ  പറഞ്ഞപ്പോൾ ചൂട് സഹിച്ചിരിക്കാനും ഏവരും തയാറായി. നീലേശ്വരം നഗരസഭയുടെ പ്രവർത്തനം പുതിയ ബഹുനില കെട്ടിടത്തിലേക്ക് മാറിയതിന്  ശേഷം നടന്ന ആദ്യത്തെ കൗൺസിൽ യോഗമാണ് ഇന്നലെ നടന്നത്.

11.30ന് തുടങ്ങിയ യോഗത്തിൽ പ്രധാന വിഷയങ്ങൾ ഒന്നും തന്നെ അജൻഡയായി വന്നില്ല. അവതരിപ്പിച്ച 5 അജൻഡകളും കൗൺസിൽ പാസാക്കിയപ്പോൾ യുഡിഎഫിന്റെ കൗൺസിലറായ റഫീക്ക് കോട്ടപ്പുറത്തിന് പറയാൻ മാത്രമാണ് വിഷയമുണ്ടായത്. കോട്ടപ്പുറത്തെ ടർഫിന് സമീപപത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും അത് കൊണ്ട് തന്നെ ഇത് തടയാനുള്ള നടപടി വേണമെന്നാണ് റഫീക്കിന്റെ ആവശ്യം.ഇക്കാര്യം ഗൗരവമായി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു. അതെ സമയം ചെയർപേഴ്സൺ പറയുന്നത് ഒന്നും കേൾക്കാത്ത സ്ഥിതി വന്നു. 

മൈക്കിന്റെ ശബ്ദം പോരെന്നായി കൗൺസിലർമാർ. ഹാളിനകത്ത് ഫാൻ ഒന്നും തന്നെ ഇല്ലാത്ത കാര്യവും അവർ ചൂണ്ടി കാട്ടിയപ്പോൾ ഹാൾ മുഴുവൻ ശീതികരിക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും അതാണ് ഫാൻ വയ്ക്കാതിരുന്നതും എന്ന കാര്യം ചെയർപഴ്സൺ ടി.വി ശാന്ത വ്യക്തമാക്കി. ഓഫിസിലെ ജീവനക്കാരിൽ ചിലർ വിരമിക്കുന്നതിന്റെ ഭാഗമായി ഭക്ഷണവും ഒരുക്കിയിരുന്നു. അത് കൊണ്ട് തന്നെ ആദ്യത്തെ കൗൺസിൽ യോഗം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com