ADVERTISEMENT

തൃക്കരിപ്പൂർ ∙ കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, തൃക്കരിപ്പൂർ പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഒളവറ റോഡ് പാലത്തിന്റെ തകർച്ച പരിഹരിക്കുന്നതിനു പതിറ്റാണ്ട് കഴിഞ്ഞും പദ്ധതിയില്ല. വടക്കൻ മേഖലയിലെ പ്രധാന പാലമാണിത്. നാലര പതിറ്റാണ്ടിലധികം പഴക്കമുണ്ട്.


ഒളവറ റോഡ് പാലത്തിന്റെ 
അടി ഭാഗത്തു ബീമിൽ നിന്നു സിമന്റ് പാളികൾ അടർന്നു കമ്പി തുരുമ്പിച്ച ദൃശ്യം.
ഒളവറ റോഡ് പാലത്തിന്റെ അടി ഭാഗത്തു ബീമിൽ നിന്നു സിമന്റ് പാളികൾ അടർന്നു കമ്പി തുരുമ്പിച്ച ദൃശ്യം.

പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ബീമിൽനിന്നു പാളികൾ അടർന്നു വീഴുകയും കമ്പികൾ തുരുമ്പെടുത്ത നിലയിലുമാണ്. നവീകരണം നടത്തണമെന്നു 10 വർഷത്തിലധികമായി ആവശ്യമുയരുന്നുണ്ട്. പക്ഷേ, ബീമിനു ബലക്ഷയം സംഭവിക്കുമ്പോഴും ബന്ധപ്പെട്ടവർക്ക് കേട്ടഭാവം പോലുമില്ല. ഒരു വർഷം മുൻപ് കണ്ണൂർ ജില്ലയിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയും ഈ പാലം കാണാൻ തയാറായില്ല.

ദേശീയപാത കഴിഞ്ഞാൽ ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കൊറ്റി റെയിൽവേ മേൽപാലം ആരംഭിക്കുന്നത് ഒളവറ റോഡ് പാലത്തോട് ചേർന്നാണ്. നിലവിൽ കാസർകോട് ഭാഗത്തു നിന്നുള്ളവർ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനൊപ്പം ഏഴിമല നാവിക അക്കാദമി, പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലും വിവിധ ആശുപത്രികളിലും എത്തുന്നത് ഈ പാലം കയറിയാണ്. 1968 മേയ് 26 നാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com