ADVERTISEMENT

കുടുംബശ്രീ സംസ്ഥാന കലോത്സവം ജൂണിൽ ജില്ലയിൽ : കാഞ്ഞങ്ങാട്∙ കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ്’ ജൂണിൽ ജില്ലയിൽ നടക്കും. ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോഓർഡിനേറ്റർ ഡി.ഹരിദാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഓർഡിനേറ്റർ സി.എച്ച്.ഇക്ബാൽ പ്രസംഗിച്ചു.

കലാമേള മാറ്റിവച്ചു
പെരിയ∙ ഉഷ്ണ തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കലാ കായികമേളകൾ ഒഴിവാക്കണമെന്ന  സർക്കാർ നിർദേശത്തെ തുടർന്ന് അമ്പലത്തറ സ്നേഹവീട്  നാളെ  നടത്താൻ തീരുമാനിച്ച ‘അഭിന്നം’ സംസ്ഥാന ഭിന്നശേഷി കലാമേള മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

സമയപരിധി നീട്ടി
കാസർകോട് ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ തൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0467–2206737.

ബോധവൽക്കരണ ക്ലാസ് 
മുന്നാട് ∙ തുടർപഠനത്തിനു വിദ്യാർഥികൾക്കുണ്ടാകുന്ന സംശയങ്ങൾ തീർക്കുന്നതിന് മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്ന് രാവിലെ 10 ന് ബോധവൽക്കരണ ക്ലാസ് നടത്തും. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റംഗം പ്രമോദ് വെള്ളച്ചാൽ ക്ലാസെടുക്കും. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ-9895524562.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com