ADVERTISEMENT

ബദിയടുക്ക ∙ പഞ്ചായത്തിൽ കഴിഞ്ഞ മാർച്ചിൽ വാർഡുകളിൽനിന്നു അജൈവ പാഴ്‌വസ്തുക്കൾ നീക്കം ചെയ്തപ്പോൾ യൂസർ ഫീയായി ലഭിച്ചത് 5,90,000 രൂപ. 19 വാർഡുകളിൽനിന്നാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. 39 പേരാണ് ഹരിതകർമ സേനാംഗങ്ങൾ. 9,12,14 വാർഡുകളാണ് ടൗണിലുള്ളത്. ഈ വാർഡുകളിൽ നിന്നാണ് വാണിജ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽനിന്നു യൂസർ ഫീ കൂടുതൽ ലഭിക്കുന്നത്. മാസംതോറും 6 ടണ്ണോളം മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്.

12ാം വാർഡിൽ 50,000, 9ൽ 30,000, 14ൽ 37000, 3ൽ 23000, 4ൽ 21000, 5ൽ 14000, 7ൽ 15000, 8ൽ 15000ൽ രൂപ യൂസർ ഫീ ലഭിക്കുന്നുണ്ട്. ഇപ്പോൾ വാർഡുകളിൽ തന്നെ തരംതിരിച്ച് മാന്യയിലെ എംസിഎഫിലെത്തിക്കുന്നത്. തുടക്കത്തിൽ കുറ‍ഞ്ഞ പാഴ്‌വസ്തുക്കളാണ് ലഭിച്ചിരുന്നത്. ഇപ്പോൾ കൂടുതൽ അജൈവ വസ്തുക്കൾ ലഭിക്കുന്നു. ക്ലീൻ കേരള കമ്പനിക്കാണ് മാസംതോറും 2 തവണ കയറ്റി അയയ്ക്കുന്നത്.

വാർഡുകളിൽനിന്നു മാന്യയിലെ എംസിഎഫിലേക്ക് കൊണ്ടുപോകുന്നതിനു പഞ്ചായത്ത് വാഹനം വാങ്ങിയിട്ടുണ്ട്. യൂസർഫീ ലഭിക്കുന്നതിനനുസരിച്ചാണ് ഓരോ വർഡുകളിലെയും ഹരിത കർമസേനാംഗങ്ങൾക്ക് ശമ്പളം ലഭിക്കുന്നത്. ഈ മാസം മുതൽ ചെരിപ്പുകളും അടുത്തമാസം കുപ്പിചില്ലുകളും ശേഖരിക്കുമെന്നു ഹരിത സഹായ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com