ADVERTISEMENT

കുന്നിക്കോട്∙ പോസ്റ്റ് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും തുറന്നു നൽകാൻ അധികൃതർ തയാറാകുന്നില്ല. തപാൽ വകുപ്പിന് സ്വന്തമായുണ്ടായിരുന്ന 30 സെന്റ് ഭൂമിയിൽ 63.79 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്. കുന്നിക്കോട് ടൗണിന്റെ മധ്യഭാഗത്തായാണ് കെട്ടിടം .

നേരത്തേ ഇവിടെയുണ്ടായിരുന്ന കെട്ടിടം ജീർണ്ണാവസ്ഥയിലെത്തിയതിനെ തുടർന്നാണ് 10 വർഷം മുൻപ് ഓഫിസ് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയത്. എട്ടു വർഷത്തോളം കാടു മൂടി കിടന്ന ഭൂമിയിൽ 2 വർഷം മുൻപാണ് തപാൽ വകുപ്പിൽ നിന്ന് പണം അനുവദിച്ച് കെട്ടിട നിർമാണം തുടങ്ങിയത്. ആദ്യം 20 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഈ തുക കൊണ്ട് കെട്ടിടം നിർമിക്കാൻ കഴിയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയാണ് കൂടുതൽ തുക അനുവദിപ്പിച്ചത്. 

തപാൽ വകുപ്പിന്റെ ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാക്കുന്ന കംപ്യൂട്ടർവൽകൃത പോസ്റ്റ് ഓഫിസ് ആയിട്ടാകും ഇവിടെ പ്രവർത്തനം തുടങ്ങുക. എന്നാൽ കെട്ടിടം തുറന്നു നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ശേഷമേ ഉദ്ഘാടനം ഉണ്ടാകൂവെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com