ADVERTISEMENT

ചവറ∙ നിർത്തിയിട്ടിരുന്ന  കെഎസ്ആർടിസി  ഓർഡിനറി ബസിനു പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 42 യാത്രക്കാർക്കു പരുക്ക്. ഗുരുതരമായി പരുക്കേറ്റ 3 പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലും രണ്ടുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

ഇന്നലെ രാവിലെ 11.15ന് ദേശീയപാതയിൽ പന്മന ഇടപ്പള്ളിക്കോട്ട ജംക്‌ഷനു സമീപമായിരുന്നു അപകടം. ഹരിപ്പാട്ടു നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്നു ഓർഡിനറി, ബസ്‌സ്റ്റോപ്പിനു മുൻപ്  നിർത്തി യാത്രക്കാരനെ കയറ്റുന്നതിനിടെ  തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു കയറുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.  

ചവറ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവർ  അനിൽകുമാർ  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 36 പേർ ചികിത്സ തേടി. ഇവരിൽ നിസ്സാര പരുക്കേറ്റവർ ആശുപത്രി വിട്ടു. 

6 പേർ ചവറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ∙പരുക്കേറ്റവർ: ജയകുമാർ (38), അനിൽ (52), പ്രശാന്ത്, നിത്യ (31), ഉഷ (56), ഫിറോസ് (21), സജിത (40), ജിയോൺ (40), ജിഷ (38), രാഹുൽ (38), ആസ്മിൻ (22), വർഷ (18), ജോയൽ (20), ജിജോ മാത്യു(19), അംബിക (67), ആനന്ദ് (14), നൂറുൽ ഹക്കിം (72), സംജിത് (34), സജികുമാർ( 50), ശുഭ (42), പ്രാർഥന (14), ജ്യോതിഷ് (48), ആദിത്യ  (18), മൈമൂനത്ത (52), അബ്ദുൽ വഹാബ് (72), മേഴ്സി (62), മായാ വാസുദേവൻ (40), ജയൻ (49), കരീഷ്മ (24), ഹരിത (27), ഷെമീന (46), അലീന (22), സൈനബ (63), ഓർഡിനറി ബസ് ഡ്രൈവർ സജി കുമാർ (45), കണ്ടക്ടർ മുക്തി, കരുനാഗപ്പള്ളി നമ്പരുവികാല സ്വദേശി അശ്വതി (32), മയ്യനാട് സ്വദേശി ശ്രുതി (39), ചവറ കുളങ്ങരഭാഗം സ്വദേശി കുഞ്ഞുമോൾ (69), തമിഴ്നാട് കന്യാകുമാരി സ്വദേശികളായ സ്റ്റാലിൻ (32), എഡ്‌വിൻ (44), ആസ്ഫിൻ (35), ഡേവിഡ് രാജ് (38).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com