ADVERTISEMENT

അഞ്ചാലുംമൂട് ∙ അഞ്ചാലുംമൂട് ജംക്‌ഷനിലെ 3 കടകളിൽ മോഷണം. 2 കടകളിൽ നിന്ന് 16,000 രൂപ നഷ്ടപ്പെട്ടു. അഞ്ചാലുംമൂട് ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിന് എതിർ വശത്തെ ചെരിപ്പ് കട, സമീപത്തെ ബേക്കറി, അഞ്ചാലുംമൂട് ബസ് ബേയ്ക്ക് എതിർ വശത്തെ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ 2 മണിക്ക് ശേഷമാണ് മോഷണം നടന്നത്.

കടകളുടെ പിൻ വശത്തെ ഷീറ്റുകൾ കട്ട് ചെയ്ത് മാറ്റി അതിലൂടെയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നത്. കടയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം തോർത്ത് കൊണ്ട് മറച്ച നിലയിലാണ്. നിക്കറും തോർത്തും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ചെരിപ്പ് കടയിൽ നിന്ന് 10,000 രൂപയും ബേക്കറിയിൽ നിന്ന്6,000 രൂപയും മെഡിക്കൽ സ്റ്റോറിൽ നിന്നും കുറച്ച് നാണയങ്ങളുമാണ് മോഷണം പോയത്. സ്ഥലത്തെ കുറിച്ച് മുൻകൂർ ധാരണയുള്ള സ്ഥിര മോഷ്ടാവാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ വൈകിട്ടോടെ ഡോഗ് സ്ക്വാഡിനെ എത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com