ADVERTISEMENT

ഓയൂർ ∙ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം പിന്നിലേക്ക് ഉരുണ്ട് വീടിന്റെ മതിലും ഗേറ്റും തകർന്നു. കൊല്ലം കുളത്തുപ്പുഴ സംസ്ഥാന പാതയിൽ പൂയപ്പള്ളി മൈലോട് ആലുംമുക്ക് ജംക്‌ഷനിൽ മൈലോട് ആലുംമൂട്ടിൽ കെ. സുഗതന്റെ വീടിന്റെ ഗേറ്റും മതിലും ആണ് പൂർണമായും തകർന്നത്. . തിരുവനന്തപുരം നഗരസഭയുടെ കരാർ എടുത്തിരിക്കുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം. വാഹനം ഇടിക്കുന്ന ശബ്‌ദം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തി വാഹനത്തിൽ നിന്ന് ഡ്രൈവറെ പുറത്ത് എത്തിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് കോഴി വേസ്റ്റ് പരിസരമാകെ ചിന്നിച്ചിതറി . 

പൂയപ്പള്ളി സ്റ്റേഷനിലെ പൊലീസും വാർഡ് അംഗം എസ്. മായയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിസരം കഴുകി വൃത്തിയാക്കി. ഒട്ടേറെ അപകടങ്ങൾ അടിക്കടി ഉണ്ടാകുന്ന അപകട മേഖലയാണ് ആലുംകടവും സമീപ പ്രദേശവും . റോഡിലെ കുത്തനെയുള്ള കയറ്റം കുറയ്ക്കുകയോ ആയൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ അമ്പലംകുന്ന് തിരിഞ്ഞ് മൈലോട് സ്കൂൾ ജം‌ക്‌ഷൻ വഴി തിരിച്ചു വിടുകയോ ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com