ADVERTISEMENT

ഗെസ്റ്റ് അധ്യാപക ഒഴിവ്:
കൊല്ലം ∙ ഫാത്തിമ മാതാ നാഷനൽ കോളജ് എയ്ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ജിയോളജി, ജോഗ്രഫി, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലും സ്വാശ്രയ വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓൺലൈനായി പേര് റജിസ്റ്റർ ചെയ്യണം. അവസാന തീയതി 10. വെബ്സൈറ്റ്: www.fmnc.ac.in.

ഓൺലൈൻ വർക്‌ഷോപ്
കൊല്ലം ∙ കെൽട്രോൺ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ വർക്‌ഷോപ് 3, 4 തീയതികളിൽ രാത്രി 7 മുതൽ 8 വരെ നടക്കും. പങ്കെടുക്കാൻ‌ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 9072592412.

സംഗീത മത്സരം
കൊല്ലം∙ എസ്.പി. ബാലസുബ്രഹ്മണ്യം ഫൗണ്ടേഷൻ സംഗീത മത്സരം ജൂലൈ 10ന് രാവിലെ എട്ടു മുതൽ സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ഗ്രാൻഡ് ഫിനാലെ ജൂലൈ 21ന് സി.കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കും. ഗായകരായ വിജയ് യേശുദാസ്, ഉണ്ണി മേനോൻ, സംഗീത സംവിധായകൻ ശരത് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ ഷാജു കിളികൊല്ലൂർ, വൈസ് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി എം.സിറിൽ, ജോ.സെക്രട്ടറി എസ്.പ്രതീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8848805476, 9846506123, 9447906123.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കെൽട്രോണിൽ  3 മാസം മുതൽ ഒരു വർഷം വരെയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിസിഎ, പിജിഡിസിഎ, ലോജിസ്റ്റിക്‌സ്  സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയിന്റനൻസ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റാ എൻട്രി എന്നിവയാണ്  കോഴ്‌സുകൾ. വിവരങ്ങൾക്ക്  ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ്‌ സെന്റർ, ടൗൺ അതിർത്തി, കൊല്ലം.   0474 2731061.

അപേക്ഷ ക്ഷണിച്ചു
∙  കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റിന്റെ 3 മാസത്തെ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 പേർക്കാണു പരിശീലനം നൽകുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റും സംരംഭം തുടങ്ങുന്നതിനുള്ള ബാങ്ക് ലിങ്കേജും ലഭിക്കും. ഫോൺ – 9447291979.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com