വേനൽമഴയ്ക്കൊപ്പം ആലിപ്പഴവും...!
Mail This Article
×
എഴുകോൺ ∙ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴം പൊഴിഞ്ഞത് കൗതുകമായി. മരുതൂർ, ചാമുണ്ടിമൂല, കാരുവേലിൽ, പരുത്തുംപാറ തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ട് നാലോടെ മഴയ്ക്കും ഇടിക്കും ഒപ്പം ആലിപ്പഴം പൊഴിഞ്ഞത്. വീടിനു മുകളിൽ ചരൽ പതിക്കുന്നതു പോലെ ശബ്ദം കേട്ടു ശ്രദ്ധിച്ചവരാണ് മുറ്റത്തും റോഡിലും മറ്റും ചെറിയ മഞ്ഞുകട്ടകൾ വീണു ചിതറുന്നത് കണ്ടത്. എടുത്തപ്പോഴേക്കും പലതും അലിഞ്ഞു. ചിലർ കൈവെള്ളയിൽ വച്ചു ഫോട്ടോ എടുത്തു. ഗോലിയേക്കാൾ വലിപ്പമുള്ളവയായിരുന്നു മഞ്ഞുകട്ടകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.