ADVERTISEMENT

വർക്‌ഷോപ് 8 മുതൽകൊല്ലം∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ് സംഘടിപ്പിക്കും. എട്ട് മുതൽ 10 വരെ കളമശേരി കിഡ് ക്യാംപസിലാണ് പരിശീലനം. വിവിധ വകുപ്പുകളുടെ നിയമങ്ങൾ-ലഭിക്കേണ്ട ലൈസൻസുകൾ, കെ-സ്വിഫ്റ്റ് പോർട്ടൽ മുഖേനയുള്ള അനുമതികൾ എന്നീ വിഷയങ്ങൾ ഉൾപ്പെടും. http://kied.info/training-calender/ൽ അഞ്ചിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. ഫീസ്: പൊതുവിഭാഗത്തിന് 2,950രൂപയും, താമസമില്ലാതെ: 1,200രൂപയും. എസ്‌സി/എസ്‍ടി വിഭാഗത്തിന് 1,800രൂപയും താമസമില്ലാതെ 800 രൂപയും ഫോൺ: 0484 2532890/2550322/9188922800.

ജർമൻ പരിശീലനം
കൊല്ലം∙ പുന്നപ്ര സ്കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്ററിൽ 10 മാസം ദൈർഘ്യമുള്ള ജർമൻ ഭാഷാ പരിശീലനം എ1 മുതൽ ബി2 വരെ ഓൺലൈനായി നടത്തും. ഫോൺ: 9496244701

എഐ പരിശീലനം
കൊല്ലം∙ നിർമിതബുദ്ധി (എഐ) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 6185 അധ്യാപകർക്കാണ് പരിശീലനം. കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കാം.

അഡ്മിഷൻ തുടങ്ങി
കൊല്ലം ∙ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ പള്ളിമുക്ക് കെഎംജെ സെൻട്രൽ സ്കൂളിൽ നടക്കുന്ന സൗജന്യ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 18 വയസ്സ് പൂർത്തിയായ എസ്എസ്എൽഎസി പാസായ ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്എസ്എൽ‌സി ബുക്ക്, ആധാർ, അവസാനം പഠിച്ച കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും 3 ഫോട്ടോയും നൽകണം. വിവരങ്ങൾക്ക്: 9895442235.

ക്വിസ് മത്സരം
കൊല്ലം ∙ ഹരിതകേരള മിഷൻ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ചു സ്കൂൾ വിദ്യാർഥികൾക്കായി ജൈവ വൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 7ന് രാവിലെ 10ന് ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും കൊല്ലം കോർപറേഷനിലുമായി  മത്സരം നടക്കും. ഇതിൽ വിജയിക്കുന്നവർ 20ന് അടിമാലിയിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കും. 7, 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഹരിതകേരളം മിഷൻ ഓഫിസുകൾ വഴിയും റിസോഴ്സ് പഴ്സൻസ് വഴിയും വിവരങ്ങൾ അറിയാം. 9188120323, 9447412396, 9633577838.

നേത്ര ചികിത്സ ക്യാംപ്
കൊല്ലം ∙ വൈഎംസിഎയും ശാസ്താംകോട്ട എംടിഎംഎം ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര ചികിത്സ ക്യാംപ് നാളെ സിഎസ്ഐ ബാലഭവൻ ഹാളിൽ (ക്രേവൻ സ്കൂളിന് സമീപം) നടത്തും. താൽപര്യമുള്ളവർ രാവിലെ 9ന് എത്തിച്ചേരണം. ഫോൺ – 8086518360.

അധ്യാപക ഒഴിവ്
കൊട്ടിയം ∙ മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ്, ധനതത്വശാസ്ത്രം, പൊളിറ്റിക്സ്, ഗണിതശാസ്ത്രം, മലയാളം, ഹിന്ദി, ജന്തുശാസ്ത്രം, രസതന്ത്രം, വാണിജ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുകൾ ഉണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ജന്തുശാസ്ത്രം, ഗണിത ശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികൾ 13നു രാവിലെ 10നും ധനതത്വശാസ്ത്രം, പൊളിറ്റിക്സ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികൾ 14നു രാവിലെ 10നും വാണിജ്യശാസ്ത്രം, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികൾ 11നും ഇംഗ്ലിഷ് ഉദ്യോഗാർഥികൾ 15നു രാവിലെ 10നും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് കാര്യാലയത്തിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com