ADVERTISEMENT

കാലാവസ്ഥ
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

വൈദ്യുതി മുടങ്ങും
പരവൂർ∙ സംതൃപ്തി, കല്ലംകോടി എന്നിവിടങ്ങളിൽ ഇന്ന് 10 മുതൽ 12 വരെയും എംഎൽഎ, എസ്എൻസിഎസ് എന്നിവിടങ്ങളിൽ ഇന്ന്  2 മുതൽ 5 വരെയും മാവിൻമൂട്ടിൽ ഇന്ന്  9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

പുസ്തക  സമാഹരണം
കൊല്ലം∙ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് മയ്യനാട് ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ പുസ്തക സമാഹരണവും പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. ആർ.രാജുവിൽ നിന്നും എൽആർസി ലൈബ്രേറിയൻ വി.ചന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.ഷാജി ബാബു, കമ്മിറ്റി അംഗങ്ങളായ എം.കെ ദിലീപ് കുമാർ, വി.സിന്ധു എന്നിവർ പ്രസംഗിച്ചു. റഫറൻസ് ഉൾപ്പെടെ നൂറോളം ഗ്രന്ഥങ്ങളാണ് സമാഹരിച്ചത്.

‘ നിഷ്പക്ഷ  അന്വേഷണം  വേണം ’
കൊല്ലം ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വിജിലൻസ് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അഡ്വ. എസ്. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു.

മെഗാ മെഡിക്കൽ ക്യാംപ് ഇന്ന്
നെടുമ്പായികുളം ∙ സെന്റ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളിയിലെ ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് കുണ്ടറ റോയൽസ് ലയൺസ് ക്ലബ് നടത്തുന്ന മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 10ന് തുടങ്ങും. റീജനൽ ചെയർമാൻ കോശി ജോർജ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാംപ്.

അപേക്ഷ ക്ഷണിക്കുന്നു
കൊല്ലം∙ എഴുകോൺ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2024–35 അധ്യയന വർഷത്തിലെ (ഒന്നാം വർഷ) എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 9400006516.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com