ADVERTISEMENT

കൊല്ലം ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ ആരംഭിച്ചു. 8 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന 6185 അധ്യാപകർക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടുനിൽക്കുന്ന പരിശീലനം.  അക്കാദമിക മൂല്യം ചോർന്നു പോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ‍ അധ്യാപകരുടെ പങ്ക് ഏറെ വർധിച്ചിരിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സിഇഒ. കെ.അൻവർ സാദത്ത് പറഞ്ഞു.ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്.

എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ‍ കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും.  സ്ഥിരമായി കുറച്ച് എഐ ടൂളുകൾ മാത്രം ഉപയോഗിക്കുന്നതിനു പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ചു നിർദേശിക്കുന്ന എഐ ടൂളുകളായിരിക്കും അതത് സമയങ്ങളിൽ പരിശീലനത്തിന് ഉപയോഗിക്കുന്നത്.  ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. ഈ  മാസത്തിൽ കൂടുതലും ഹയർ സെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം. ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാന േജ്മെന്റ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യണം.  സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലായി പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com