ADVERTISEMENT

കരുനാഗപ്പള്ളി ∙ മാർക്കറ്റിന്റെ ഭാഗം മുതൽ കിഴക്കോട്ട് ആലുംമുക്ക് വരെയും ചുറ്റുമുള്ള പ്രദേശങ്ങളിലും വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. മിക്ക ദിവസങ്ങളിലും പകൽ സമയങ്ങളിലും രാത്രിയിലും ഒരുപോലെ വോൾട്ടേജ് ഇല്ലാത്ത അവസ്ഥയിലാണ്. ചെറിയൊരു മഴ പെയ്യുകയോ കാറ്റു വീശുകയോ ചെയ്താൽ വൈദ്യുതി പോകുന്ന അവസ്ഥയാണിവിടെ. വള്ളക്കടവ് ട്രാൻസ്ഫോർ‍മറിൽ നിന്നാണ് ഈ ഭാഗത്തുള്ളവർക്ക് വൈദ്യുതി എത്തുന്നത്.

പുതിയ സ്ഥാപനങ്ങൾ വരികയും വൈദ്യുതിയുടെ ഉപയോഗം വർധിക്കുകയും ചെയ്തതനുസരിച്ച് പുതിയ ട്രാൻസ്ഫോമർ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഒട്ടേറെ തവണ ഈ ട്രാൻസ്ഫോമാർ കേടായി ഇവിടത്തുകാർക്ക് ദിവസങ്ങളോളം വൈദ്യുതി ലഭിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.കടുത്ത ചൂട് സമയത്ത് വോൾട്ടേജ് കൂടി ഇല്ലാതായതോടെ ഈ ഭാഗത്തെ ഉപഭോക്താക്കൾ വലയുകയാണ്. ഈ ഭാഗത്തെ ഉപഭോക്താക്കളുടെ വർ‍ധനയ്ക്കനുസരിച്ചു ശേഷി കൂടിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com