ADVERTISEMENT

കൊല്ലം∙ നേപ്പാളിൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി സോഫ്റ്റ് ബേസ്ബോൾ കളിക്കുമ്പോൾ മയ്യനാട് സൂനാമി ഫ്ലാറ്റിലെ ശിവാനി കൊല്ലം കലക്ടറേയും ഓർക്കും. ശിവാനിയുടെ കായിക മികവ് അറിയാനിടയായ കലക്ടർ കുട്ടിയുടെ കായിക സ്വപ്നങ്ങൾ പൂവണിയാനുള്ള സൗകര്യം ഒരുക്കി. ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹായം ലഭ്യമാക്കുന്നതിനുള്ള തീരുമാനമാണ് ശിവാനിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടറുടെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ശിവാനിക്കു സ്നേഹാദരവ് നൽകി.

നേപ്പാളിൽ പോകുന്നതിനുള്ള സാമ്പത്തിക സഹായവും സ്പോർട്സ് സാമഗ്രികളും കലക്ടർ കൈമാറി. പഠനം മുടങ്ങിയ ശിവാനിയുടെ സഹോദരന്റെ പഠന ചെലവുകൾ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷീബ ആന്റണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ.ഡി.ഷൈൻ ദേവ്, ട്രഷറർ എൻ.അജിത് പ്രസാദ്, ആർ.മനോജ്, അനുഷ പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com